കോട്ടയം: മുംബൈയില്‍ നടന്ന ഏഴാമത് സിഐഎസ്സിഇ നാഷണല്‍ സ്പോർട്സ് ആൻഡ് ഗെയിംസ് ചാമ്പ്യൻഷിപ്പില്‍ റോളർ സ്കേറ്റിംഗ് മല്‍സരത്തില്‍ അണ്ടർ 17 ആണ്‍കുട്ടികളുടെ ഇൻലൈൻ റോഡ് വണ്‍ ലാപ് വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി റയൻബിനോ ഏബ്രഹാം.
പൂവന്തുരുത്ത് പുത്തൻപറമ്പില്‍ ബിനോമോൻ ഏബ്രഹാമിന്റെയും അഡ്വ. സീനിക്സ് ബിനോയുടെയും മകനായ റയൻ ബിനോ ഏബ്രഹാം പള്ളം ബിഷപ്പ് സ്പീച്ച്ലി വിദ്യാപീഠ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയാണ്.
കോട്ടയം ഹോട്ട് വീല്‍സ് റോളർ സ്കേറ്റിംഗ് ക്ലബ്ബില്‍ കോച്ച് സി.പി.പ്രസന്നന്റെ കീഴിലാണ് പരിശീലനം നടത്തിയത്.
സഹോദരി കിരണ്‍ മാർഗ്രറ്റ് ബിനോയും സഹോദരൻ ജോനാഥൻ ജോണ്‍സ് ബിനോയും ജില്ലാ സംസ്ഥാന മല്‍സരങ്ങളില്‍ മെഡല്‍ നേടിയിരുന്നു.






