കോട്ടയം : മഹാരാഷ്ട്രയില്‍ നടന്ന ഒൻപതാമത് ദേശീയ സവാത്തെ ചാമ്പ്യൻഷിപ്പില്‍ സ്വർണ മെഡല്‍ നേടി കോട്ടയം സ്വദേശി മുഹമ്മദ് റിസ്വാൻ.
ഫ്രഞ്ച് കിക്ക് ബോക്സിംഗ് ഇനമായ സവാത്തെയില് മഹാരാഷ്ട്ര സവാത്തെ അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ ചാമ്പ്യൻഷിപ്പിലാണ് റിസ്വാൻ മികച്ച പ്രകടനത്തോടെ ഒന്നാം സ്ഥാനം നേടിയത്.
ദേശീയതലത്തിലെ ഈ നേട്ടത്തോടെ കായികരംഗത്ത് ജില്ലയുടെ അഭിമാനമായി മാറിയിരിക്കുകയാണ് മുഹമ്മദ് റിസ്വാൻ.
കോട്ടയം ജെ.എൻ ഫിഷറീസ് ആൻഡ് ഹൈപ്പർമാർട്ട് ഉടമ നിയാസിന്റെയും സബീനയുടെയും മകനാണ്.






