തിരുവനന്തപുരം: വിഡി സതീശൻ സർക്കാർ ഇന്ന് 6 മാസം പിന്നിടുന്നു. പ്രിയദർശിനി പദ്ധതിയും ഓപ്പറേഷൻ തൂഫാനും വയോജനവകുപ്പും സർക്കാറിൻറെ വലിയ നേട്ടങ്ങളാണ്.
അതേസമയം, അടിക്കടിയുണ്ടാകുന്ന വിവാദം സർക്കാറിനെ ചെറിയ കാലത്ത് തന്നെ വല്ലാതെ പിടിച്ചുലക്കുന്നു. ഉമ്മൻചാണ്ടി ഇൻഷൂറൻസ്, കോളേജ് വിദ്യാർഥിനികള്‍ക്ക് സാമ്പത്തിക സഹായം തുടങ്ങിയ പദ്ധതികളാകട്ടെ ഇപ്പോഴും നടപ്പാക്കിയിട്ടുമില്ല. കൂടിയാലോചന കൂടാതെ മുഖ്യമന്ത്രി തീരുമാനമെടക്കുന്നുവെന്ന പരാതി മന്ത്രിമാർ അടക്കം ഉന്നയിക്കുന്ന അസാധാരണ പ്രശ്നമാണ് ഇപ്പോഴുള്ളത്. ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുള്ള അംഗങ്ങളുടെ പട്ടികയില്‍ ഒരു വിഭാഗം മന്ത്രിമാർ ഒപ്പിടാത്തത് വലിയ പ്രതിസന്ധിയാണ്.
മന്ത്രിസഭാ യോഗത്തിലും പ്രശ്നം മന്ത്രിമാർ ഉന്നയിക്കുമോ എന്നാണ് ആകാംക്ഷ. അതിനിടെ വിവാദമായ വൈദ്യുതി കരാറുകളും സർക്കാറിന് തലവേദനയായി. ഒടുവില്‍ വൈദ്യുതി കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷം. മന്ത്രിമാർക്ക് പുതിയ 24 കാറുകള്‍ വാങ്ങാൻ തീരുമാനിച്ചതും എംഎല്‍എമാർക്കും മന്ത്രിമാർക്കും ശമ്പളം വർധിപ്പിച്ചതും ഐപാഡ് വാങ്ങിയതും ചർച്ചയായി.






