പുതുപ്പള്ളി: കോട്ടയം സഹോദയയുടെ ആഭിമുഖ്യത്തിൽ പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ സംഘടിപ്പിക്കുന്ന സി.ബി.എസ്.ഇ. സ്കൂളുകളുടെ കലാമഹോത്സവമായ സർഗസംഗമം 2026’ന്റെ ലോഗോ പ്രകാശനം ചെയ്തു.
ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ വച്ച് നടന്ന കോട്ടയം സഹോദയ ജനറൽ ബോഡി യോഗത്തിൽ സ്കൂൾ റെക്ടറും മാനേജറു മായ റവ. ഫാ. ആന്റണി വയലാട്ട് ലോഗോ പ്രകാശനം നിർവഹിച്ചു.
കോട്ടയം സഹോദയ പ്രസിഡന്റ് റവ. ഫാ. ഷിജു പറത്താനം അധ്യക്ഷത വഹിച്ച ചടങ്ങിൽ ബെന്നി ജോർജ്(രക്ഷാധികാരി ), ഡോ. സുനിത സതീഷ്(ജനറൽ സെക്രട്ടറി), റവ. ഫാ. ജോഷ് കാഞ്ഞൂപ്പറമ്പിൽ( ഡോൺബോസ്കോ സെൻട്രൽ സ്കൂൾ, പ്രിൻസിപ്പാൾ) എന്നിവർ പ്രസംഗിച്ചു.
പ്രോഗ്രാം കോർഡിനേറ്റർ മഞ്ജു ആർ. സർഗസംഗമത്തിന്റെ ക്രമീകരണങ്ങളെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചുമുള്ള വിശദീകരണം നൽകി.
ഒക്ടോബർ 24 (Off stage)29, 30, 31(Onstage) തീയതികളിലായി നടക്കുന്ന സർഗസംഗമത്തിൽ 110 സ്കൂളുകളിൽ നിന്നായി 6000-ലധികം വിദ്യാർത്ഥികൾ വിവിധ കലാമത്സരങ്ങളിൽ മാറ്റുരയ്ക്കും. വിപുലമായ ഒരുക്കങ്ങളോടെയാണ് കലോത്സവത്തിന് പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ വേദിയാകുന്നത്.






