ചെന്നൈ: ശബരിമല ക്ഷേത്രത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
തമിഴ്നാട് സ്വദേശിയും ട്രാൻസ്ജെൻഡറുമായ അനുശ്രീ ആണ് പൊതുതാൽപര്യ ഹർജി നൽകിയത്.
തടസ്സമില്ലാതെ ദർശനം അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
പൊതുതാത്പര്യ ഹർജി ആയി എങ്ങനെ പരിഗണിക്കും എന്ന് കോടതി ചോദിച്ചു.
തമിഴ്നാട് ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ് അംഗവും സെൽഫ് കോൺഫിഡൻസ് ട്രാൻസ്ജെൻഡേഴ്സ് സോഷ്യൽ വെൽഫെയർ ട്രസ്റ്റ് സ്ഥാപക ഡയറക്ടറുമാണ് ഹർജി സമർപ്പിച്ച അനുശ്രീ.
2022 മുതൽ എല്ലാ വർഷവും താൻ ശബരിമലയിൽ ദർശനത്തിന് എത്താറുണ്ടെന്ന് അനുശ്രീ ഹർജിയിൽ പറയുന്നു. മുൻ വർഷങ്ങളിൽ രേഖകൾ പരിശോധിച്ച് ദർശനം അനുവദിച്ചിരുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ ഈ വർഷം മെഡിക്കൽ രേഖകളടക്കം ഉണ്ടായിട്ടും താനടക്കം 15 പേർക്ക് പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്തുവെച്ച് പ്രവേശനം നിഷേധിച്ചതായാണ് ഹർജിയിൽ പറയുന്നത്.
പൊതുതാത്പര്യ ഹർജി ആയി എങ്ങനെ പരിഗണിക്കും എന്ന് കോടതി ചോദിച്ചു.
ചീഫ് ജസ്റ്റിസ് എസ് എ ധർമാധികാരി, ജസ്റ്റിസ് ജി അരുൾ മുരുഗൻ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.






