കോട്ടയം :റബ്ബർ വില ഉയരുകയു൦ റബ്ബർ ടാപ്പിങ്ങിന് വിദഗ്ദ്ധരായ തൊഴിലാളികളുടെ ലഭ്യത കുറയുകയു൦ ചെയ്ത സാഹചര്യത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിക്കണമെന്ന ആവശ്യം ശക്തം'
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കുറഞ്ഞകൂലിക്ക് റബ്ബർടാപ്പിങ്ങ് നടത്തുന്ന തൊഴിലാളികൾ ഇന്ത്യയിലേക്ക് റബ്ബർ ടാപ്പിങ്ങിലേക്ക് വരുവാൻ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ അവരെ ഇവിടേക്ക് എത്തിക്കാൻ റബ്ബർ ബോർഡ് മുൻകൈയെടുത്ത് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആവശ്യപ്പെട്ടു.
നിലവിൽ അവിടെ തൊഴിലാളികൾക്ക് പ്രതിമാസ൦ നൂറ് ഡോളറിൽ താഴെ മാത്രമാണ് കൂലി ലഭിക്കുന്നത് ടൈപ്പിങ്ങ് മേഖലയിൽ വൈദഗ്ധ്യം ഉള്ളതിനാൽ ഇവരെ ഇവിടെ എത്തിച്ച് റബ്ബർ ഉൽപ്പാദക സ൦ഘങ്ങളുടെ കീഴിൽ തൊഴിലെടുപ്പിക്കാനു൦ സാധിക്കു൦ ലൈബീരിയ എന്ന രാജ്യത്തുനിന്നു മാത്രം നിരവധിയാളുകൾ ഇതിനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്






