കോട്ടയം : റബർ കർഷകർക്ക് മഴ മറയ്ക്കും മരുന്നു തളിക്കുമുള്ള ധനസഹായം പുനരാരംഭിച്ചതായി റബർ ബോർഡ് ചെയർമാൻ എൻ.ഹരി അറിയിച്ചു
റബ്ബർ തോട്ടങ്ങളിലെ റെയിൻ ഗാർഡിങ്, മരുന്ന് തളി എന്നിവയ്ക്കായുള്ള വാർഷിക ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം.
ആർപിഎസ് മുഖേനയാണ് ധനസഹായം നൽകുന്നത്.
ഇതിനായി സർവീസ് പ്ലസ് പോർട്ടൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ റബർ ബോർഡ് വെബ്സൈറ്റിൽ ലഭ്യമാണ്. www.rubberboard.org.in അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 ആണ്.






