കോട്ടയം: ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും ഐക്യവേദിയായ യു.എഫ്.ബി.യുവിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 28, 29, 30 തീയതികളിൽ രാജ്യവ്യാപകമായി നടക്കുന്ന ത്രിദിന പണിമുടക്കിന് മുന്നോടിയായി ജില്ലയിൽ പ്രതിഷേധ പ്രകടനം നടത്തി. എസ്.ബി.ഐ കോട്ടയം ടൗൺ ബ്രാഞ്ചിന് മുന്നിലാണ് ബാങ്ക് ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തിയത്.
ബാങ്കുകളിൽ പഞ്ചദിന പ്രവൃത്തി വാരം നടപ്പാക്കുക, കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയവും വിവേചനപരവുമായ പി.എൽ.ഐ പദ്ധതി പിൻവലിക്കുക, വാഗ്ദാനങ്ങളും കരാറുകളും പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ സെപ്റ്റംബർ 11ന് ഏകദിന പണിമുടക്ക് നടത്തിയത്.
ഐ.ബി.എയുടെയും ഡി.എഫ്.എസിന്റെയും തൊഴിലാളിവിരുദ്ധ നയങ്ങളാണ് ബാങ്ക് ജീവനക്കാരെ ത്രിദിന പണിമുടക്കിലേക്ക് നയിക്കുന്നതെന്ന് യു.എഫ്.ബി.യു ജില്ലാ പ്രസിഡന്റ് യു. അഭിനന്ദും ജില്ലാ സെക്രട്ടറി കെ.കെ. ബിനുവും അറിയിച്ചു.






