തലശ്ശേരി: തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി റബർ ബോർഡ് ചെയർമാൻ എൻ. ഹരി കൂടിക്കാഴ്ച നടത്തി.
തലശ്ശേരി ബിഷപ്പ് ഹൗസിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു.
റബർ മേഖലയിലെ വികസനത്തിനായി റബർ ബോർഡ് നടപ്പാക്കിവരുന്ന വിവിധ പദ്ധതികളും ഭാവി പ്രവർത്തനങ്ങളും സംബന്ധിച്ച് ചെയർമാൻ ആർച്ച് ബിഷപ്പിനോട് വിശദീകരിച്ചു.
റബർ കർഷകരുടെ ക്ഷേമത്തിനും മേഖലയിലെ പുരോഗതിക്കും ലക്ഷ്യമിട്ടുള്ള ബോർഡിന്റെ പ്രവർത്തനങ്ങളും ചർച്ചയായി.
റബർ കർഷകർക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന റബർ ബോർഡ് ചെയർമാൻ എൻ. ഹരിക്ക് മാർ ജോസഫ് പാംപ്ലാനി എല്ലാവിധ ആശംസകളും നേർന്നു.
ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് ബിജു ഏളക്കുഴി, അരുൺ തോമസ് എന്നിവരും എൻ ഹരിക്ക് ഒപ്പം ഉണ്ടായിരുന്നു.






