.കോട്ടയം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ റീട്ടെയിൽ റേഷൻ വ്യാപാരികൾ ഡിസംബർ 3-ന് പാർലമെന്റ് മാർച്ച് നടത്തും. ഡിസംബർ 2 - ന് കേരളത്തിൽ റേഷൻ സംരക്ഷണ ദിനമായി ആയരിക്കും. അന്ന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും.
സ്മാർട്ട് പി.ഡി എസ്സ് പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ കറൻസിയും, കൂപ്പണും ഏർപ്പെടുത്തുന്നതും, അരിക്ക് പകരം പണം നല്കുന്നതും
കേരളത്തിൻ്റെ പൊതുവിതരണ മേഖലയെ
പൂർണ്ണമായ തകർച്ചയിലേക്ക്
നയിക്കുമെന്ന് ഓൾകേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
കോട്ടയം താലൂക്ക് കമ്മിറ്റി യോഗം ആരോപിച്ചു . കൂടുതൽ ഭക്ഷ്യ വിഹിതം ലഭ്യമായാൽ മാത്രമേ വെള്ള കാർഡുടമകളെ റേഷൻ വാങ്ങാൻ പ്രേരിപ്പിക്കുകയുള്ളു.
അവർക്ക് മാന്യമായ റേഷൻ വിഹിതം തരാതെ അവരിൽ ഒരു വിഭാഗത്തെ റേഷൻ കടയിൽ നിന്ന് അകറ്റിയിട്ട് അടിസ്ഥാന രേഖയായി പോലും ഉപയോഗിക്കുന്ന
റേഷൻ കാർഡ് ഉപയോഗിക്കാത്തതിൻ്റെ പേരിൽ റദ്ദ് ചെയ്യുമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ഇത്തരം നയ സമീപനങ്ങൾ തിരുത്തണമെന്നും
പൊതുവിതരണമേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ റേഷൻ വ്യാപാരികളുടെ പ്രതിനിധികൾ ഓൾ കേരള റീട്ടെയിൽ റേഷൻഡിലേഴ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ഡിസംമ്പർ 3 ന് പാർലമെൻ്റ് മാർച്ച് സംഘടിപ്പിക്കും. ആയതിന്
മുന്നോടിയായി കേരളത്തിൻ്റെ പൊതുവിതരണ സംരക്ഷണ ദിനമായി ആചരിച്ച് നവംബർ രണ്ടിന് റേഷൻ വ്യാപാരികൾ
കോട്ടയം ഹെഡ്പോസ്റ്റ് ഓഫിസിന് മുന്നിലേക്ക് മാർച്ചും
ധർണ്ണയും നടത്തുമെന്ന് അസോസിയേഷൻ കോട്ടയം താലൂക്ക് പ്രസിഡൻ്റ് ജിമ്മി തോമസ് ,ജനറൽ സെക്രട്ടറി അരവിന്ദ് പി. ആർ എന്നിവർ പറഞ്ഞു






