കോട്ടയം : കോട്ടയത്ത് 13 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിജെപി പ്രാദേശിക പ്രവർത്തകർ അടക്കം 8 പേർ പിടിയിൽ. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു. പീഡനം നടത്തിയതിൽ കുട്ടിയുടെ ബന്ധുക്കളുമുണ്ടെന്നാണ് വിവരം. കേസിൽ ഇനിയും ഒരാൾ കൂടി പിടിയിലാകാനുണ്ട്. അയാൾക്കായി അന്വേഷണം തുടരുകയാണ്.
അതേസമയം, കേസിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായിട്ടാണ് ആരോപണം. പൊലീസിൽ മെയ് 19 ന് പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. പ്രതികളിൽ ഒരാൾ സ്വമേധയാ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ബാക്കിയുള്ള പ്രതികളെ പിടിക്കാൻ പൊലീസ് തയാറായില്ലെന്നും കുടുംബം പറഞ്ഞു.






