പൊൻകുന്നം: എരുമേലി പൊലിസ് 2023ലെടുത്ത പോക്സോ കേസിലെ പ്രതിയെ ചങ്ങനാശേരി ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി വെറുതെ വിട്ടു. ചേനപ്പാടി സ്വദേശി ആദർശ് സുഭാഷിനെയാണ് വെറുതെ വിട്ടത്.
2022ൽ സുഹൃത്തിന്റെ വീട്ടിലെത്തിയ പ്രതി സുഹൃത്തിന്റെ സഹോദരിയെ പീഡിപ്പിച്ചുവെന്നായിരുന്ന കേസ്. എന്നാൽ, പരാതിക്കാരിയുടെ സഹോദരന് പ്രതിയോടുള്ള മുൻ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ കേസാണെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു.
പ്രതിഭാഗത്തിനു വേണ്ടി രോഹിത് അജയകുമാർ പൊൻകുന്നം ഹാജരായി.






