കൊച്ചി: എറണാകുളം കളമശേരി കൂട്ട ബലാൽസംഗ കേസിലെ മുഖ്യപ്രതി ശ്രീരാജ് സ്പാ ജോലി വാഗ്ദാനം ചെയ്ത് കൂടുതൽ യുവതികളെ അഭിമുഖത്തിനായി ക്ഷണിച്ചുവെന്ന് പൊലീസ്.
15 ഓളം യുവതികളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു.
ശ്രീരാജിന്റെ മൊബൈൽ ഫോണിൽ നിന്നാണ് നിർണായക ചാറ്റ് വിവരങ്ങൾ ലഭിച്ചത്.
യുവതികൾ ലൈംഗിക അതിക്രമം മോശം പെരുമാറ്റമൊ നേരിട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും.
പരാതികൾ ലഭിച്ചാൽ കൂടുതൽ കേസ് രജിസ്റ്റർ ചെയ്യും.
പ്രതി ശരണ്യയ്ക്ക് പുറമേ മറ്റ് സ്പാ ജീവനക്കാരുടെ പശ്ചാത്തലവും വിശദമായി അന്വേഷിക്കും.
പ്രതികളുടെയും സ്പാകളുമായി ബന്ധപ്പെട്ടുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ പൊലീസ് നീക്കം ആരംഭിച്ചു.
ബാങ്ക് അധികൃതർക്ക് പോലീസ് കത്ത് നൽകും.
കേസിൽ അറസ്റ്റിലായ നാല് പ്രതികളേയും അതിജീവിത തിരിച്ചറിഞ്ഞിരുന്നു.
പ്രതി ശരണ്യയിൽ നിന്നടക്കം നേരിട്ട ക്രൂരമായ ലൈംഗിക പീഡനം വിവരിച്ച് പൊലീസിന് യുവതി വിശദമായ മൊഴി നൽകി.






