തിരുവനന്തപുരം: സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വഞ്ചനയിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്.
തിരുവനന്തപുരം സെക്രട്ടറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ വെച്ചാണ് ഉദ്യോഗാർഥികൾ തല മുണ്ഡനം ചെയ്ത് പ്രതിഷേധം കടുപ്പിച്ചത്.
ഇനി മുതൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും ഉദ്യോഗാർഥികൾ അറിയിച്ചു.
സർക്കാരിന്റെ ഭാഗത്തുനിന്ന് തങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ തല മുണ്ഡനം
ചെയ്ത് നിരാഹാരം ആരംഭിക്കുമെന്ന് സമരസമിതി കൺവീനർ വളർമതി മുൻപ് വ്യക്തമാക്കിയിരുന്നു.
എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു തീരുമാനവും
ഉണ്ടാകാഞ്ഞ പശ്ചാത്തലത്തിലാണ് ഉദ്യോഗാർഥികൾ സമരം കൂടുതൽ ശക്തമാക്കിയത്.






