രാമപുരം: വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു വികസന പദ്ധതിയുടെ ഭാഗമായി മികച്ച അങ്കണവാടി
വർക്കർക്കുള്ള ഐ.സി.ഡി.എസ് സംസ്ഥാന അവാർഡിന് രാമപുരം സ്വദേശിനി റെജി എസ്.നായർ അർഹയായി.
രാമപുരം പഞ്ചായത്തിലെ കുറിഞ്ഞി വാർഡിലുള്ള നാലാം നമ്പർ അങ്കണവാടിയിൽ കഴിഞ്ഞ 25 വർഷമായി സേവനമനുഷ്ഠിക്കുകയാണ് ഇവർ.
മികച്ച പൊതുപ്രവർത്തക കൂടിയായ റെജി പഞ്ചായത്തിന്റെ ബാലസൗഹൃദ, വയോജനക്ഷേമ പദ്ധതികളിലും സജീവ പങ്കാളിയാണ്.
മാണി സി.കാപ്പൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശാന്താറാം, വാർഡ് അംഗം ജീനസ് നാഥ് എന്നിവർ റെജിയെ അനുമോദിച്ചു.






