ഡൽഹി: പത്മശ്രീ ചെറു വയൽ രാമന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രാഹുൽഗാന്ധി.
പ്രിയപ്പെട്ട രാമേട്ടന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
വയനാടിന്റെ പരമ്പരാഗത നെൽവിത്തുകൾ സംരക്ഷിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം.
തലമുറകളായുള്ള ആദിവാസി പാരമ്പര്യ വിജ്ഞാനത്തെ അദ്ദേഹം സജീവമായി കാത്തു സൂക്ഷിച്ചു.
രാമേട്ടന്റെ വേർപാടിൽ ദുഃഖിക്കുന്ന വയനാട്ടിലെ ജനങ്ങൾക്കൊപ്പം പങ്കുചേരുന്നുവെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.






