ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിക്കെതിരെ രാഹുല്‍ ഗാന്ധി.
പ്രള്‍ഹാദ് ജോഷി സ്ത്രീപീഡകരെ ന്യായീകരിക്കുന്നയാളാണെന്നും പുതിയ വിദ്യാഭ്യാസ മന്ത്രി വൃത്തികെട്ട മനുഷ്യനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പാർലമെൻ്റിന് പുറത്തുവെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. "വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ യുവജനങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. അവർക്ക് മർദ്ദനമേല്‍ക്കുകയും ചെയ്തു. എന്നിട്ടും, ബലാത്സംഗം ചെയ്തവരെ സംരക്ഷിക്കുന്ന ഒരാളെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. അങ്ങേയറ്റം നികൃഷ്ടമായ സ്വഭാവമുള്ള ഒരാളാണത്. ബലാത്സംഗം ചെയ്തവർക്ക് സംരക്ഷണം വേണമെന്ന് പറയുന്നതിനേക്കാള്‍ വലിയൊരു നീചത്വം വേറെയില്ല" രാഹുല്‍ ഗാന്ധി പറഞ്ഞു.
മന്ത്രിസഭയില്‍ മറ്റ് പല മന്ത്രിമാരും ഉണ്ടായിരുന്നിട്ടും പ്രള്‍ഹാദ് ജോഷിയെ പ്രധാനമന്ത്രി മോദി തിരഞ്ഞെടുത്തത് വിചിത്രം ആണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. "അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഒട്ടേറെപ്പേരുണ്ട്. അവരില്‍ ആരെ വേണമെങ്കിലും അദ്ദേഹത്തിന് തിരഞ്ഞെടുക്കാമായിരുന്നു; എന്നിട്ടും ബലാത്സംഗം ചെയ്തവരെ സംരക്ഷിക്കുന്ന ഒരാളെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഇത് അത്ഭുതകരമാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.






