കോട്ടയം:റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (ആർ.എ.എ എഫ്.) കോട്ടയത്തിൻ്റെ നേതൃത്വത്തിൽ
റോഡ് സുരക്ഷയ്ക്കും ലഹരി ഉപയോഗം തടയാനുള്ള ബോധവല്‍ക്കരണ സെമിനാറും
സുരക്ഷാ സമ്മേളനവും ജില്ലാ പ്രവർത്തക കണ്‍വൻഷനും സെപ്റ്റംബർ 27 ന് ഉച്ചയ്ക്ക് 2.30ന് നാട്ടകം മറിയപ്പള്ളി എൻഎസ്എസ് കരയോഗം ഹാളിൽ നടക്കും.
നാട്ടകം സുരേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ കെഎം അബ്ദു അദ്ധ്യക്ഷത വഹിക്കും.
കോട്ടയം മുനിസിപ്പല്‍ ചെയർമാൻ എം പി സന്തോഷ് കുമാർ മുഖ്യപഭാഷണം നടത്തും.
റാഫ് ജില്ലാ കമ്മിറ്റിയുടെയും വനിതാ ഫോറത്തിൻ്റെയും പുനസംഘടനയും യോഗത്തിൽ ഉണ്ടാകുമെന്ന് കോഡിനേറ്റർമാരായ എസ് എസ് ഷാനവാസും ,കെ എം കോശിയും അറിയിച്ചു.






