കോട്ടയം: മൈലാടിപൊട്ടിയിൽ പുലി ഭീതി കാരണം പുറത്തിറങ്ങാനാകാതെ പ്രദേശവാസികൾ.
പുലിയെ പിടികൂടാൻ അടിയന്തരമായി കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.
കാട്ടാന ശല്യത്തിന് പുറമെ പുലി സാന്നിധ്യം കൂടി സ്ഥിരീകരിച്ചതോടെയാണ് മൈലാടിപൊട്ടിയിൽ ജനങ്ങൾ ഭീതിയിലായത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വീടിന് സമീപത്തുള്ള വനം വകുപ്പിന്റെ ജണ്ടയിൽ പുലി കിടക്കുന്നത് ചെമ്പ്രമ്മൽ ജയദേവന് കണ്ടത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ കാല്‍പ്പാടുകൾ കണ്ടെത്തുകയും പുലിയുടെ രോമങ്ങൾ ഈ ഭാഗത്ത് നിന്നും ശേഖരിക്കുകയും ചെയ്തതായി വാർഡ്അംഗം ബഷീർ കാട്ടുമുണ്ട പറഞ്ഞു.






