തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേടില്‍ ഒടുവില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുത്ത് പിഎസ്സി.
പ്രതിയായ അഡിഷണല്‍ സെക്രട്ടറി ആർ ഹരിയെ സസ്പെന്റ് ചെയ്തു.
വിരമിച്ച പി. സതീഷിന്റെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെയ്ക്കും.
പരീക്ഷാക്രമക്കേടില്‍ പിഎസ്സി ചെയർമാനെ മറ്റന്നാള്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്.
മൂന്ന് അംഗങ്ങള്‍ ചോദ്യം ചെയ്യലിന് ഹാജരായി. പുതിയ മൂന്ന് കേസ് കൂടി രജിസ്റ്റർ ചെയ്യും.






