കോട്ടയം: നവംമ്പർ മൂന്നാം തീയതി ചില സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ ഓണേഴ്സ് ഓർഗനൈസേഷൻ പങ്കെടുക്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
തലസ്ഥാനത്ത് ഫെഡറേഷൻ സംസ്ഥാന നേതാക്കളായ പ്രസിഡണ്ട് കെ കെ തോമസും വൈസ് പ്രസിഡൻ്റ് ശരണ്യാ മനോജും നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിന് നാലാം ദിവസമായിട്ടും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാൽ ഓർഗനൈസേഷൻ അതൃപ്തി രേഖപ്പെടുത്തി.
കേരളാ സർക്കാർ എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻ്റ് ജോയ് ചെട്ടിശ്ശേരിയും സെക്രട്ടറി റോണി കണ്ണംപള്ളിയും ആവശ്യപ്പെട്ടു.






