വൈക്കം: വൈക്കം പ്രവാസി ഫാമിലി സേവ ട്രസ്റ്റ് കുടുംബ സംഗമവും ഓണാഘോഷവും നടത്തി. വൈക്കം തെക്കേനട സമൂഹമഠം ഹാളിൽ വർണാഭമായ പരിപാടികളോടെ നടത്തിയ കുടുംബ സംഗമവും ഓണാഘോഷവും കെ. ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സുനിൽകുമാർ ബി.പിള്ള അധ്യക്ഷത വഹിച്ചു. യോഗത്തിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ തബലവാദന കലാകാരി രത്നശ്രീ അയ്യറെ ആദരിച്ചു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. 500ൽ അധികം അംഗങ്ങളുള്ള പ്രവാസി ഫാമിലി ദേവ ട്രസ്റ്റിൻ്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ വൈക്കത്തു നിന്ന് പോയി വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ സഹായങ്ങൾ തേടണമെന്ന് ഫിനിക്സ് സംഘടന മുൻ സെക്രട്ടറി മനോജ് കുമാർ അഭിപ്രായപ്പെട്ടു. പ്രവാസി ഫാമിലി സേവ ട്രസ്റ്റ് സെക്രട്ടറി ശ്രീലതവർമ, ട്രഷറർ ഉണ്ണികൃഷ്ണൻ, അജിത്ത് വർമ, വൈക്കം നന്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികൾ ഓണ സദ്യ തുടങ്ങിയവ നടന്നു






