കോട്ടയം : കോട്ടയം ജില്ലയിൽ നാളെ(09/10/26) പള്ളിക്കത്തോട്, അയർക്കുന്നം, നാട്ടകം, പാലാ തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുഴടങ്ങുന്ന സ്ഥലങ്ങൾ ഇവ.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൈയൂരി ജംഗ്ഷൻ, കൈയൂരി പമ്പ്, കാക്കത്തോട്, പൂർണിമ എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇളപ്പാനി, വലിയമറ്റം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 09:00 മുതൽ 05:00 വരെയും, ശ്രീലക്ഷമി ബാർ, നെടുംകരി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ രാവിലെ 08:30 മുതൽ 11:30 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്ടാമ്പാക്,ഷാജി മറിയപള്ളി,പൂംകുടി എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ നാളെ രാവിലെ 9:30 മുതൽ വൈകുന്നേരം 6:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച്ടി ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ ആറാട്ടുവഴി, പുലിയന്നൂർ ആശ്രമം സ്കൂൾ, മുത്തോലി മിനി ഇൻഡസ്ട്രി, ഷൈലജ, അള്ളുങ്കൽകുന്ന്, മുത്തോലി ജംഗ്ഷൻ, മുത്തോലി ബിഎസ്എൻഎൽ, മുത്തോലി എസ്ബിഐ, ബ്രില്ല്യൻ്റ്, മരോട്ടിച്ചുവട്, എമറാൾഡ്, മുത്തോലി ബ്രിഡ്ജ്, ആണ്ടൂർക്കവല, കുരുവിനാൽ, തോട്ടാപ്പള്ളി, ആക്കക്കുന്ന്, ഇൻഡ്യാർ, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എള്ളുകാല എസ്എൻഡിപി, ഇട്ടിമാണി കടവ് എന്നീ ട്രാൻസ്ഫർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കടവുംഭാഗം, നൊങ്ങൽ, കാഞ്ഞിരക്കാട് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5:30 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി സെക്ഷനിൽ നാളെ രാവിലെ 8.30 മുതൽ 5 വരെ വൈദ്യരുപടി, സെന്റ്. മേരീസ്, നാഷണൽ റബ്ബർ, മോമോ, കളമ്പാട്ടുചിറ, സികെ ബേബി, പൊന്‍പുഴ പൊക്കം, പൊന്‍പുഴ, റൈസിംഗ് സൺ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ലൈൻ മെയ്ന്റനൻസ് വർക്ക് നടക്കുന്നതിനാൽ മാസ്സ്, തിരുവാർപ്പ് ടവർ, കൊച്ചുപാലം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ 05:30 മണി വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന്‍ കീഴിലുള്ള, പുന്നക്കുന്ന് കരിക്കണ്ടം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.






