കോട്ടയം : കോട്ടയം ജില്ലയിൽ നാളെ(23/11/26) മണർകാട്, തൃക്കൊടിത്താനം, തെങ്ങണ തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിഴക്കേടത്ത് പടി ട്രാൻസ്ഫോർമറിന് കീഴിൽ നാളെ രാവിലെ 9.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെയും, പണിക്കമറ്റം ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള തെങ്ങണ, തെങ്ങണടെമ്പിൾ, കോട്ടപ്പുറം ,പുന്നക്കുന്ന്, ഗുഡ് ഷെപ്പേർഡ് സ്കൂൾ, പഴയ ബ്ലോക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെയും തെങ്ങണാ വില്ലേജ്, മെഡിക്കൽ മിഷൻ ,പെരുമ്പനച്ചി, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 2pm മുതൽ 5pm വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന എൽബ, പ്ലാംച്ചുവട്(എംസി റോഡ് ), എൻബിഎ ബിൽഡിങ്, വെണ്ണാലി , വിജയ കൺവെൻഷൻ സെൻ്റർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊഞ്ചങ്കുഴി, തറെപ്പടി, വട്ടമുകൾ, വെള്ളൂപ്പറമ്പ് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 8:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വാരിയർ സമാജം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതിമുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആനകുത്തി, പോരാളൂർ, കരിയിലകുളം, താലൂക്ക് ഹോസ്പിറ്റൽ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ ഭാഗികമായ വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളപ്പുരകടവ്,പൂംകുടി എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.






