പൊൻകുന്നം: നൂറുക്കണക്കിന് ആളുകൾ എത്തുന്ന
ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ മഴയിൽ ചോർന്നൊലിക്കുന്നു.
കംഫർട്ട് സ്റ്റേഷന്റെ മുന്പിൽ ആൾക്കാർക്ക് നിൽക്കാനായി തയാറാക്കിയ ഭാഗത്തെ മേൽക്കൂരയിൽനിന്നാണ് വെള്ളം താഴേക്ക് വീഴുന്നത്.
മുഖ്യമന്ത്രിയുടെ വഴിയിടം പദ്ധതിയിൽ നിലവിലുണ്ടായിരുന്ന കംഫർട്ട് സ്റ്റേഷൻ ചിറക്കടവ് പഞ്ചായത്ത് നവീകരിച്ചപ്പോൾ തയാറാക്കിയതാണ് മേൽക്കൂര.
ഇവയുടെ ഷീറ്റുകൾ തകർന്ന് അതിലൂടെ വെള്ളം ഒഴുകിവീഴുമ്പോൾ ഈ പരിസരത്ത് നിൽക്കാനോ അതുവഴി നടക്കാനോ ആവില്ല.
ശക്തമായി വെള്ളം തുടർച്ചയായി വീഴുന്നത് പരിഹരിച്ചില്ലെങ്കിൽ ഷീറ്റുകൾ തകർന്ന് വീഴാൻ ഇടയാകും.
വഴിയിടം പദ്ധതിയിൽ നവീകരണം നടത്തിയപ്പോൾ ഉള്ളിലെ ടൈലുകൾ കുത്തിപ്പൊളിച്ച് പുതിയവ ഇട്ടെങ്കിലും മറ്റ് അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിച്ചിട്ടില്ല.






