കോട്ടയം: നാട്ടകം ഗവ. പോളിടെക്നിക് കോളേജിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഇന്റർനാഷണൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി.
എസ്എസ്എൽസിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. സംവരണ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് സീറ്റുകളിൽ 50 ശതമാനം ഫീസ് ആനുകൂല്യം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് കോളേജിലെ തുടർവിദ്യാഭ്യാസ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ : 04812 360835
9207795920






