ഏറ്റുമാനൂർ: പോലീസ് സ്മൃതിദിനം (Police Commemoration Day), 2026-ലെ പോലീസ് ഫ്ലാഗ് ഡേ (Police Flag Day), രാഷ്ട്രീയ ഏകതാ ദിനം (Rashtriya Ekta Diwas) എന്നിവയുടെ ആചരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി കേരളാ പോലീസ് ഉപയോഗിക്കുന്ന ആയുധങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.
ഇന്ന് രാവിലെ 10 മണിക്ക് ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ വെച്ചാണ് പ്രദർശനം നടത്തിയത്.
കേരളാ പോലീസ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആയുധങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് പരിചയപ്പെടുന്നതിനും പോലീസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും പ്രദർശനം അവസരമൊരുക്കി.
കോട്ടയം ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് (DHQ) ക്യാമ്പിലെ റിസർവ് ഇൻസ്പെക്ടർ ജയകുമാർ ഡി., എ.എസ്.ഐ. അനീഷ്കുമാർ, സി.പി.ഒ.മാരായ ചെഗുമോൻ, വിവേക്, ജോർജ് എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.






