ഡൽഹി : പൊലീസിന് നേരെ ആക്രമണം. അഞ്ച് പൊലീസുകാർക്ക് പരുക്ക്. കഴുത്തിലും മുഖത്തും കത്തികൊണ്ട് പരിക്കേറ്റു. ഉച്ചയ്ക്ക് 2.30ക്ക് ഡൽഹി ജമാ മസ്ജിദ് പൊലീസ് സ്റ്റേഷനിലാണ് ആക്രമണം ഉണ്ടായത്. അക്രമിക്കെതിരെ പൊലീസ് വെടിയുതിർത്തു. പ്രതി പരിക്കുകളോടെ ആശുപത്രിയിലാണ്. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ നബീൽ എന്നയാളാണ് ആക്രമിച്ചത്. കുടുംബ തർക്കവുമായി ബന്ധപ്പെട്ടായിരുന്നു കേസ്.
രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടിയത്. നബീൽ ചോദ്യം ചെയ്യലിനിടെ ആക്രമിച്ചുവെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. 2 എസ്ഐ, 1 എഎസ്ഐ, 2 ഹെഡ് കോൺസ്റ്റബിൾ എന്നിവർക്ക് കഴുത്തിലും മുഖത്തും കുത്തേറ്റു. രക്ഷപ്പെട്ട പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വീണ്ടും ആക്രമണം ഉണ്ടായി.
നാലു പൊലീസുകാർക്ക് നിസാര പരിക്കുകൾ സംഭവിച്ചു. തുടർന്നാണ് പ്രതിയെ വെടിവെച്ച് പിടികൂടിയത്. ആകെ ആറ് റൗണ്ട് വെടിയുതിർത്തു. പ്രതിയുടെ ആക്രമണത്തിൽ 9 പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട് എന്നും വിശദീകരണം.
കൗൺസിലിങ്ങിനിടെയായിരുന്നു പ്രതിയുടെ ആക്രമണം. അമ്മയെയും സഹോദരിയെയും ശല്യം ചെയ്തുവെന്ന പരാതിയെ തുടർന്നാണ് നബീലിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. പരിക്കേറ്റ രണ്ട് എസ്ഐയുടെയും ഒരു ഹെഡ് കോൺസ്റ്റബിളിൻ്റെയും നില ഗുരുതരമാണ്. പൊലീസ് ഏറ്റുമുട്ടലിൽ പ്രതിയുടെ കാലിൽ ആറ് തവണ വെടിയേറ്റു.






