പത്തനംതിട്ട : മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ തണ്ണിത്തോട് സ്റ്റേഷനിലെ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. സിപിഒ പ്രവീൺകുമാറിനെതിരെയാണ് നടപടി.
കഴിഞ്ഞ ദിവസം രാത്രി കോന്നി കൊന്നപ്പാറയിലാണ് സംഭവം. പ്രവീൺകുമാർ മദ്യപിച്ച് ഓടിച്ച ബൈക്ക് നിർത്തിയിട്ടിരുന്ന ആംബുലൻസിൽ ഇടിച്ചു കയറുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രവീൺകുമാറിനെ നാട്ടുകാരാണ് തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്. തുടർന്ന് പൊലീസുകാരനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.






