തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി.
പുതിയ ഡി.ജി.പിയായി എസ്.ശ്രീജിത്തിനെ നിയമിച്ച് ഉത്തരവിറക്കി സർക്കാർ.
ഫയർഫോഴ്സ് പുതിയ മേധാവിയായി ബൽറാം കുമാർ ഉപാധ്യായയും, ബെവ്കോ എംഡിയായി യോഗേഷ് ഗുപ്തയും ചുമതല ഏറ്റെടുത്തേക്കും.
ഇരുവരുടെയും നിയമന ഉത്തരവ് ഉടൻപുറത്തിറങ്ങിയേക്കുമെന്നാണ് വിവരം.
നിലവിൽ ജയിൽ വകുപ്പ് മേധാവിയാണ് എസ്.ശ്രീജിത്ത്. എഡിജിപി എം.ആർ അജിത്കുമാറിന് സസ്പെൻഷൻ ലഭിച്ചതിനെ തുടർന്നാണ് പട്ടികയിൽ തൊട്ടുപിന്നിലുണ്ടായിരുന്ന ശ്രീജിത്തിന് മുൻഗണന ലഭിച്ചത്.
അതേസമയം, ഡിജിപി റാങ്കിൽ നിന്ന് നിതിൻ അഗർവാൾ വിരമിച്ച ഒഴിവിലേക്ക് ബൽറാം കുമാർ ഉപാധ്യായയെ പുതിയ ഫയർഫോഴ്സ് മേധാവിയായും നിയമിച്ചേക്കും.
എം.ആർ അജിത്കുമാറിനെ സസ്പെൻഡ് ചെയ്തതിനെ തുടർന്ന് ഒഴിവുവന്ന ബെവ്കോ എംഡി പദവിയിലേക്കാണ് യോഗേഷ് ഗുപ്തയെ നിയമിക്കാനൊരുങ്ങുന്നത്.






