തിരുവനന്തപുരം: കെഎസ്ആർടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന പ്രായപൂർത്തിയാകാത്ത സ്കൂള്‍ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് നാല് വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
കാട്ടാക്കട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
വട്ടത്താമല രേഷ്മ ഭവനില്‍ രാജുവിനെയാണ് കോടതി ശിക്ഷിച്ചത്. 2025 ഫെബ്രുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം.
കാട്ടാക്കടയില്‍ കെഎസ്ആർടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിക്കെതിരെയായിരുന്നു പ്രതിയുടെ അതിക്രമം.
ഇതേ കോടതിയില്‍ 3 ദിവസം മുൻപ് മറ്റൊരു കേസിലും പ്രതിക്ക് കഠിനതടവ് ശിക്ഷ വിധിച്ചിരുന്നു. പ്രതി നിലവില്‍ ജയിലിലാണ്.






