തിരുവനന്തപുരം : പിഎം ശ്രീയിൽ മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ കൂടിയാലോചനകൾ സജീവം. സിലബസിൽ കേന്ദ്ര ഇടപെടൽ ഇല്ലാതെ പിഎം ശ്രീ നടപ്പാക്കാനുള്ള ആലോചനയിലാണ് സർക്കാർ. സംസ്ഥാന സിലബസിൽ കേന്ദ്രത്തെ കൈകടത്താൻ അനുവദിക്കരുത് എന്നാണ് യുഡിഎഫിൽ പൊതുവികാരം.
265 സ്കൂളുകളിൽ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. ഈ സ്കൂളുകളിൽ മറ്റു സ്കൂളുകളിൽ പഠിപ്പിക്കുന്ന അതേ സിലബസ് തന്നെ പിന്തുടരാനും തീരുമാനമായിട്ടുണ്ട്. സിലബസിൽ കേന്ദ്ര ഇടപെടൽ ഉണ്ടായാൽ നിയമപരമായി മുന്നോട്ടുപോകാനും സംസ്ഥാന സർക്കാർ ആലോചിക്കുന്നു. ഇതടക്കമുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയായിരിക്കും മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് തയ്യാറാക്കുക.
അതേസമയം സർക്കാർ നീക്കത്തിനെതിരെ രാഷ്ട്രീയമായി പ്രതിരോധം തീർക്കാനാണ് എൽഡിഎഫ് ശ്രമം. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവച്ചതുകൊണ്ടാണ് ഈ സർക്കാർ മുന്നോട്ടു പോകുന്നതെന്ന യുഡിഎഫ് പ്രചരണത്തെയും എൽഡിഎഫ് പ്രതിരോധിക്കും. കേന്ദ്രത്തിന്റെ വെളിപ്പെടുത്തലോടെ എൽഡിഎഫ് പറഞ്ഞത് ശരിയായെന്ന വിലയിരുത്തലിലാണ് മുൻ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ.






