കണ്ണൂർ: അരിയില്‍ ഷുക്കൂർ വധക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ.
ഈ കേസില്‍ ഞങ്ങളെ അക്രമികളായി ചിത്രീകരിക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതും അതിനായി ശ്രമിച്ചതും മുസ്ലിം ലീഗാണെന്ന് പി.ജയരാജൻ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
തങ്ങള്‍ വരച്ച വരയില്‍ നിർത്തി കോടതിയില്‍ കള്ളമൊഴി നല്‍കിക്കാൻ അവർ നിരവധി സാക്ഷികളെ തയ്യാറാക്കി നിർത്തിയിരുന്നു. എന്നാല്‍, അവർ കൊണ്ടുവന്ന സാക്ഷികളില്‍ ചിലർ കോടതിയില്‍ നുണ പറയാൻ തയ്യാറായില്ല എന്നതാണ് യാഥാർത്ഥ്യമെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗ് പ്രവർത്തകർ തന്നെയായ ചില സാക്ഷികള്‍ എങ്കിലും ഇത്തരത്തില്‍ വ്യാജമൊഴി നല്കാൻ തയ്യാറാകാതിരുന്നത് അവർ യഥാർത്ഥ സത്യവിശ്വാസികള്‍ ആയതുകൊണ്ടാണ്. ഒരു യഥാർത്ഥ വിശ്വാസിക്ക് മനഃസാക്ഷിക്ക് വിരുദ്ധമായി കള്ളസാക്ഷി പറയാൻ കഴിയില്ലെന്നും ജയരാജൻ പറഞ്ഞു.






