കൊച്ചി: പിറവത്ത് പള്ളിക്കുള്ളില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ സംഘര്‍ഷം. ഓർത്തഡോക്സ് - യാക്കോബായ വൈദികർ തമ്മില്‍ ഏറ്റുമുട്ടി. പിറമാടം സെന്റ് ജോണ്‍സ് ബദ്ലഹേം പള്ളിയിലാണ് സംഘർഷമുണ്ടായത്.
പള്ളിയുടെ നിയന്ത്രണം നിലവില്‍ പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്. അടുത്ത ദിവസം കളക്ടറുമായി ചർച്ച നടത്തിയ ശേഷമാകും പള്ളിയില്‍ ആരാധന നടത്തുക.
ഓർത്തഡോക്സ് വിഭാഗം കോടതി ഉത്തരവുമായാണ് യാക്കോബായ പള്ളിയിലെത്തിയത്. ഈ സമയത്ത് യാക്കോബായ വിഭാഗം പ്രാർത്ഥന നടത്തുകയായിരുന്നു. ഈ സമയത്ത് തങ്ങള്‍ക്ക് പ്രാർത്ഥന നടത്തണമെന്ന് ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.






