പിഎം ശ്രീയില്‍ സിപിഎമ്മിനെ വെട്ടിലാക്കി പിണറായി വിജയന്റെ മുൻ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം.
കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ ആകില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് പിന്മാറാൻ അവസരമില്ലെന്നും കരാറില്‍ മാറ്റം വരുത്തണമെങ്കില്‍ ഇരുകക്ഷികളുടെയും സമ്മതം ആവശ്യമാണെന്നും രതീഷ് കാളിയാടന്റെ ലേഖനത്തില്‍ പറയുന്നു.
പി.എം ശ്രീ പദ്ധതിയുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് നിരവധിതവണ കത്തുകള്‍ അയച്ചിരുന്നെന്നും ലേഖനത്തില്‍ കാണാം. മന്ത്രിസഭയില്‍ ചർച്ച ചെയ്യാതെ കരാർ ഒപ്പിട്ടത് അപാകതയാണെന്നും ലേഖനത്തിലുണ്ട്.
പിണറായി വിജയന്റെ മുൻ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രതീഷ് കാളിയാടൻ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ 'പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം' പദ്ധതിയുടെ പ്രധാന ചുമതലക്കാരനായിരുന്നു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ നിർണ്ണായക ഉപദേശകനായിരുന്നു അദ്ദേഹം.






