തിരുവനന്തപുരം; മണ്ണന്തലയില്‍ ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രായപൂർത്തിയാകാത്ത 3 വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
16, 17 വയസുള്ള കൗമാരക്കാരാണ് പിടിയിലായത്. പെണ്‍കുട്ടിയുമായി പരിചയമുണ്ടായിരുന്ന ഇവർ സ്കൂളില്‍ പോകാതെ പെണ്‍കുട്ടിയെയും കൂട്ടി പുറത്തുപോയെന്നും അവിടെ വച്ച് പീഡിപ്പിച്ചെന്നുമാണു പരാതി. അതേസമയം പെണ്‍കുട്ടിയും വിദ്യാർഥികളും വ്യത്യസ്ത സ്കൂളുകളിലാണു പഠിക്കുന്നത്.സ്കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെയാണു പെണ്‍കുട്ടി സംഭവം പുറത്തു പറഞ്ഞത്.
പിന്നാലെ സ്കൂള്‍ അധികൃതർ വിവരം വീട്ടുകാരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. പിടിയിലായ 3 പേരെയും ജുവനൈല്‍ ജസ്റ്റിസ് ബോർഡിനു മുന്നില്‍ ഹാജരാക്കുമെന്ന് മണ്ണന്തല പോലീസ് അറിയിച്ചു.






