കണ്ണൂര്‍: പയ്യന്നൂരിൽ ഫിസിയോ തെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ.
ആരോഗ്യ വെല്‍നസ് ഉടമ ശരത് നമ്പ്യാരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2025 മാർച്ചിലിയാരുന്നു കേസിനാസ്പദമായ സംഭവം.
കടുത്ത മാനസിക വിഷമത്തിലായിരുന്ന യുവതി കൗൺസിലിങ്ങിനിടെയാണ് പീഡനശ്രമം വെളിപ്പെടുത്തിയത്. കണ്ണൂരിലെ മറ്റൊരു യുവതിയോട് മോശമായി പെരുമാറിയ കേസില്‍ ഇയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു.






