മലപ്പുറം: സംസ്ഥാനത്ത് മരണപ്പെട്ടവരുടെ പേരിൽ പെൻഷൻ കൈപ്പറ്റുന്നത് തടയുന്നതിനും ഇരട്ടിപ്പുൾപ്പെടെയുള്ള
ക്രമക്കേടുകൾ കണ്ടെത്തി അർഹരായവർക്ക് മാത്രം ആനുകൂല്യം ഉറപ്പാക്കുന്നതിനുമാണ് മസ്റ്ററിംഗ് നാളെ അവസാനിക്കും .
ഇതുവരെ സാമൂഹിക പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാതെ 6,66,654 പേർ.
നാളെയാണ് അവസാന തീയതി. മസ്റ്ററിംഗ് പൂർത്തിയാക്കാത്തവരുടെ പെൻഷൻ തടസപ്പെട്ടേക്കും.
അക്ഷയ കേന്ദ്രങ്ങൾ വഴി ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനത്തിലൂടെയാണ് മസ്റ്ററിംഗ് നടത്തേണ്ടത്.
ഇത്രയും പേർ ഒഴിവായാൽ പ്രതിമാസം 133.33 കോടി രൂപയുടെ ചെലവ് കുറയും.
1,331.42 കോടി രൂപയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ ഇനത്തിലെ ആകെ ചെലവ്.
സംസ്ഥാനത്ത് 66.57 ലക്ഷം പേരാണ് പെൻഷൻ കൈപ്പറ്റുന്നത്.
ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷൻ ലഭിക്കുന്നY 14.33 ലക്ഷം പേരുൾപ്പെടെയാണിത്.
വാർദ്ധക്യ പെൻഷൻ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ പേർ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളത്. 2,50,048 പേർ. 30,94,229ൽ 28,44,181 പേർ പൂർത്തിയാക്കി.






