ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് സിജെപി നടത്തിയ പ്രതിഷേധത്തിൽ പെല്ലറ്റ് ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റെന്ന് കണ്ടെത്തൽ. മൂന്നുപേർ ആശുപത്രിയിൽ ചികിത്സ തേടി. സിആർപിഎഫ് അന്വേഷണത്തിൽ പെല്ലെറ്റ് ഗൺ ഉപയോഗിച്ച ആർഎഎഫ് ഉദ്യോഗസ്ഥനെ കണ്ടെത്തി. ഇയാളെ സിപി മേഖലയിലാണ് വിന്യസിച്ചിരുന്നത്.
സിജെപി പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ ഉപയോഗിച്ച് ഏഴ് റൗണ്ട് വെടിയുതിർക്കപ്പെട്ടു. ആക്രമണം നേരിട്ടവരിൽ മാധ്യമപ്രവർത്തകനും ഉൾപ്പെടുന്നുണ്ട്. അതേസമയം പരീക്ഷ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. പരീക്ഷ ക്രമക്കേടിൽ കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിൽ ചർച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാകും എന്നാണ് സൂചന.
അതേസമയം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സമൂല മാറ്റങ്ങൾക്ക് കേന്ദ്രം തയ്യാറെടുക്കുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ വിഡിയോ സന്ദേശം ഇന്നലെ പുറത്ത് വന്നിരുന്നു. നമ്മുടെ രാജ്യത്തെ പരീക്ഷാ നടത്തിപ്പിൽ സത്യസന്ധതയും സുതാര്യതയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.






