കണ്ണൂർ: കൊല കേസിലെ പ്രതിയെ ബാലസംഘം കൺവീനറാക്കി. ടിസിവി നന്ദകുമാറിന് കണ്ണൂർ പയ്യന്നൂർ വെള്ളൂർ വെസ്റ്റ് വില്ലേജിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്.
ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് ടി സി വി നന്ദകുമാർ.
പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ ജയിലിലാണ് നന്ദകുമാർ.
20 വർഷത്തേക്കാണ് കോടതി ശിക്ഷിച്ചത്.
രണ്ട് മാസം മുൻപ് നടന്ന ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തിൽ നന്ദകുമാറിനെ ട്രഷറർ ആക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ബാലസംഘത്തിന്റെ കൺവീനറായും ചുമതല നൽകിയിരിക്കുന്നത്.
കുട്ടികളെ കണ്ടെത്തി ബാലസംഘത്തിൽ ചേർക്കുന്ന ചുമതലയാണ് കൺവീനറിന്റെ ചുമതല.
ബിഎംഎസ് നേതാവ് രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നന്ദകുമാർ. 2016ലാണ് കൊലപാതകം നടന്നത്.
ധനരാജിനെകൊലപ്പെടുത്തിയതിന് പ്രതികാര നടപടിയായിട്ടായിരുന്നു ബിഎംഎസ് നേതാവിന്റെ കൊല






