ഡല്‍ഹി : പാറ്റാപാർട്ടിയുടെ പാർലമെന്റ് സമരത്തിന് മുന്നോടിയായി ജന്തർമന്തറിന് സമീപത്ത് നിന്ന് കല്ലുകള്‍ നിറച്ച ട്രക്ക് കണ്ടെത്തി .
ജന്തർ മന്തറിലും സമീപ പ്രദേശങ്ങളായ ജൻപത്, പട്ടേല്‍ ചൗക്ക്, രാജീവ് ചൗക്ക്, സെൻട്രല്‍ സെക്രട്ടേറിയറ്റ്, സേവ തീർത്ഥ് മെട്രോ സ്റ്റേഷനുകളിലും നിരോധനാജ്ഞ നിലവിലുണ്ട്. ഇത് ലംഘിച്ചായിരുന്നു പാറ്റകളുടെ മാർച്ച് .
അതിനു പിന്നാലെയാണ് കല്ലുകള്‍ നിറച്ച ട്രക്ക് കണ്ടെത്തിയത്. ഡല്‍ഹിയില്‍ കലാപം സൃഷ്ടിക്കുകയാണ് പാറ്റാ പാർട്ടിയുടെ ലക്ഷ്യമെന്ന് നേരത്തെ റിപ്പോർട്ടുകള്‍ വന്നിരുന്നു. അതിനു പിന്നാലെ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ അടക്കം വിന്യസിച്ച് സുരക്ഷ ശക്തമാക്കി. മുൻപ് സി എ എ വിരുദ്ധ കലാപങ്ങള്‍ നടന്നപ്പോഴും ഇത്തരത്തില്‍ കല്ലുകള്‍ കണ്ടെത്തിയിരുന്നു.
ഇതാണ് കലാപകാരികള്‍ പൊലീസിനെതിരെയുള്ള ആയുധമാക്കി മാറ്റിയത്. ഇന്നും സമാനമായ രീതിയിലുളള കലാപമാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമാണ് . എന്നാല്‍ നീക്കം പൊളിഞ്ഞതോടെ ട്രക്കുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്നും ഇത് പൊലീസുകാർ കൊണ്ടുവന്നതാണെന്ന വിചിത്രവാദവുമാണ് ദീപ്കെ ഉന്നയിച്ചത്
അതേസമയം പാറ്റകള്‍ക്ക് പിന്തുണയുമായെത്തിയ എംപി ഡിംപിള്‍ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സമാജ്വാദി പാർട്ടി ആരോപിച്ചു. ഡിംപിള്‍ യാദവിനെയും മറ്റ് എസ്പി എംപിമാരെയും കസ്റ്റഡിയിലെടുത്തതും വിദ്യാർത്ഥികള്‍ക്കെതിരായ ലാത്തിചാർജും അങ്ങേയറ്റം അപലപനീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് പാർട്ടി പറഞ്ഞു.






