കോട്ടയം: പാറേച്ചാൽ ബൈപാസിലെ നവീകരണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്.
നിലവില്‍ ഇന്റർലോക്ക് ടൈലുകൾ പാകുന്ന ജോലികൾ പുരോഗമിക്കുകയാണ്.
തിരുവാതുക്കൽ ഭാഗത്തെ പാലത്തിനു സമീപം റോഡ് താഴ്ന്ന് ഇരുത്തി വലിയരീതിയൽ ഉയര വ്യത്യാസം വന്ന് അപകടകരമായ അവസ്ഥയിലായിരുന്നു. ഇതിനൊപ്പം റോഡിലും പാലത്തിലും വലിയകുഴികൾ രൂപപ്പെടുകയും പലഭാഗങ്ങളിലും ഇന്റർലോക്ക് കട്ടകൾ ഇളകിയും കോണ്‍ക്രീറ്റ് അടർന്നും ഇതുവഴിയുള്ള യാത്ര ദുരിതത്തിലായിരുന്നു.
എംസി റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് കോട്ടയം നഗരത്തിലെ കുരുക്കിലകപ്പെടാതെ തിരുവാതുക്കൽ, കുമരകം ഭാഗങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴി കൂടിയാണ് പാറേച്ചാല്‍ ബൈപ്പാസ്. ഇന്റർലോക്ക് ടൈലുകൾ പാകുന്ന ജോലി പൂർത്തിയായാലുടൻ ടാറിംഗ് ജോലികൾ ആരംഭിക്കുമെന്ന് കോട്ടയം നഗരസഭാ ചെയർപേഴ്സണ്‍ എം.പി. സന്തോഷ് കുമാർ പറഞ്ഞു.
പത്തു ദിവസത്തിനകം റോഡ് തുറന്നു നൽകാനാകുമെന്ന് അദ്ദേഹം പറഞ്ഞു.






