പന്തളം: ഒന്‍പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന 42കാരന് അറസ്റ്റില്‍.
കൊടുമണ്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ ബഥനി കോണ്‍വെന്റിന് സമീപം കല്ലുവിളയില്‍ വീട്ടില്‍ ജോസഫിനെയാണ് പന്തളം, കൊടുമണ്‍ പൊലീസ് സംഘങ്ങള്‍ സംയുക്തമായി പിടികൂടിയത്.
2024 ഏപ്രിലിലാണ് ഒന്‍പത് വയസ്സുകാരിയെ പ്രതി ബലാത്സംഗം ചെയ്തതെന്നാണ് കേസ്.
സംഭവത്തിനുശേഷം ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. കുട്ടി പീഡനവിവരം ബന്ധുക്കളോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കൊടുമണ്‍ പൊലീസ് കേസെടുത്തത്.
പന്തളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. ബാബുക്കുറുപ്പിന്റെ നേതൃത്വത്തില്‍ എഎസ്ഐ ഷൈന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷ് കുമാര്‍, കൊടുമണ്‍ എസ്എച്ച്ഒ ഷിജു പി. സാം, എഎസ്ഐ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.






