പാമ്പാടി: പാമ്പാടി ഗ്രാമ പഞ്ചായത്തും കൃഷി ഓഫീസും ചേർന്ന് കർഷക ദിനാചാരണം നടത്തി.
ഉദ്ഘാടനവും മികച്ച കർഷകരെ ആദരിക്കലും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്കിന്റെ അധ്യക്ഷതയിൽ പാമ്പാടി അദ്ധ്യാപക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്ജി പാലക്കലോ ഡി, ജില്ലാ പഞ്ചായത്ത് മെമ്പർ പി എസ് ഉഷാകുമാരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി പി ഐസക്ക്, സ്ഥിരം സമിതി അധ്യക്ഷരായ കെ ആർ ഗോപകുമാർ, ഷേർളി തര്യൻ, രഞ്ജു കെ രാജു,ബ്ലോക്ക് മെമ്പർമാരായ മേരിക്കുട്ടി മാർക്കോസ്, ഗായത്രി ബിനു,വാർഡ് മെമ്പർമാരായ സൂസൻ ഇ കുരുവിള, ജെസി സാബു, ഷീല കുര്യൻ ജോമോൾ ചാക്കോ, സെബാസ്റ്റ്യൻ ജോസഫ്, അജികുമാർ എം പി, ജയചന്ദ്രൻ നായർ പി, മാത്തച്ചൻ പാമ്പാടി, അച്ചാമ്മ തോമസ്, ഇ എ കുര്യാക്കോസ് പ്രവീൺ പ്രസാദ് കൃഷി ഓഫീസർ ഡോ. ദിവ്യ പൂജ ബി.എന്നിവർ പ്രസംഗിച്ചു.
കർഷകർക്കുള്ള വിവിധ വായ്പ പദ്ധതികളെ പറ്റി എസ് ബി ഐ ബ്രാഞ്ച് മാനേജർ അനിത കെ ജി ക്ലാസെടുത്തു.
മികച്ച ജൈവ കർഷകൻ പി. റ്റി ഷാജി, പാറക്കൽ, വനിതാ കർഷക അന്നമ്മ ബേബി, പുലിക്കോട്ടിൽ,വിദ്യാർത്ഥി കർഷകൻ ഏബെൽ ലിജോ ചാമക്കാലായിൽ, മുതിർന്ന കർഷകൻ റ്റി കെ ജോൺ, കരിമ്പിൻ കടുപ്പിൽ,കർഷക തൊഴിലാളി കെ ജെ ജോസഫ് കുന്നേൽ, ക്ഷീര കർഷകൻ കെ എ വർഗീസ് കന്നുകുഴിയിൽ, യുവ കർഷകൻ ജിജോ ജോർജ് കോയിക്കകുന്നേൽ, സമ്മിശ്ര കർഷകർ വര്ഗീസ് കെ കുര്യൻ കാരിക്കോട്ട്, ജോയി വി യു വാഴയിൽ, പച്ചക്കറി കർഷകൻ ജേക്കബ് തോമസ് കിളിരൂപറമ്പിൽ, ശശി പി ഇ പാറക്കൽ, വിള വൈവിധ്യ കർഷകൻ റ്റി റ്റി ജേക്കബ് തിടുതിടുപ്പിൽ, പട്ടിക വർഗ കർഷക രജനി വി ആർ വടക്കേ കാട്ടാം കുന്നേൽ, മാവിന കർഷകൻ തോമസ് മാർക്കോസ് മാക്കൽ, പരിമിത സ്ഥലത്തെ കർഷക ആനിയമ്മ തോമസ് കിഴക്കയിൽ.






