പാമ്പാടി : മദ്യലഹരിയില്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറിലും ബൈക്കിലുമിടിച്ച് അപകടം. ഇന്നലെ വൈകിട്ട് ഏഴിന് പാമ്പാടി ടൗണില്‍ പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊടുങ്ങൂര്‍ സ്വദേശി അശ്വന്ത് സുരേഷിനെ (19) പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റ് വഴിയില്‍ കിടന്ന അശ്വന്തിനെ ജില്ലാ പഞ്ചായത്ത് മുന്‍ അംഗം രാജേഷും ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ മനു വിശ്വനാഥും കുറിയന്നൂര്‍ സുനിലും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
മദ്യലഹരിയില്‍ കാറോടിച്ച പാമ്പാടി സ്വദേശിയെ പോലീസെത്തി പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധന നടത്തി. അപകടത്തെത്തുടര്‍ന്ന് ഏറെനേരം ടൗണില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.






