കോട്ടയം: പാമ്പാടി ഗ്രാമപഞ്ചായത്ത് കേരളോൽസവത്തിന് ഇന്നും നാളെയും നടക്കും.
എംജിഎം ഹൈസ്കൂൾ സ്റ്റേഡിയം, ക്രോസ്റോഡ്സ് ഹയർ സെക്കൻഡറി സ്കൂൾ ടർഫ്, ആർ ഐ റ്റി എൻജിനീയറിങ് കോളേജ് സ്റ്റേഡിയം,
ഗെയിം എക്സ് അരീനാ ആലാംപള്ളി എന്നിവിടങ്ങളിലായി നടക്കും.
മത്സരങ്ങളുടെ ഉദ്ഘാടനം രാവിലെ ഒൻപതു മണിക്ക് പാമ്പാടി പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക് നിർവഹിക്കും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി പി ഐസക്ക് അധ്യക്ഷത വഹിക്കും.
പ്രോഗ്രാം കൺവീനർ കെ ആർ ഗോപകുമാർ, ചെയർമാൻ പ്രിൻസ് സി, ഗ്രാമ പഞ്ചായത്ത് അ൦ഗങ്ങളായ ഷേർളി തര്യൻ, രഞ്ജു കെ രാജു, ഇ ഡി രജനി, പ്രവീൺ പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകും.






