കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്സണ്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസ പ്രമേയത്തിൽ വീണു. ഇതോടെ പാലായിൽ യുഡിഎഫിന് ഭരണം നഷ്ടമായി. ചെയർപേഴ്സണെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസായി.
17പേർ പങ്കെടുത്തതിൽ മുഴുവൻ പേരും അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തുവെന്നാണ് സൂചന.. ഇതോടെയാണ് അവിശ്വാസം പാസായത്.
ചെയർപേഴ്സൺ ഉൾപ്പടെ പുളിക്കകണ്ടം മെമ്പർമാർ എത്തിയില്ല.
നാലു കോണ്‍ഗ്രസ് കൗണ്‍സിലർമാർ സഭയിലെത്തിയിരുന്നു.
നിലവില്‍ അഞ്ചു കോണ്‍ഗ്രസ് കൗണ്‍സിലർമാർ സഭയിലെത്തി. ലിസിക്കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പില്‍, രജിത പ്രകാശ് എന്നിവരാണ് ഹാജരായത്. ഇവർക്കൊപ്പം സ്വതന്ത്ര അംഗമായ വൈസ് ചെയർപേഴ്സണ്‍ മായ രാഹുലും എത്തിയിരുന്നു. വൈസ് ചെയർ പേഴ്സണും അവിശ്വാസത്തെ അനുകൂലിച്ചു.






