പാലക്കാട് : പാലക്കാട് നഗരസഭയില്‍ വന്ദേമാതരം ആലപിക്കുന്നത് ബഹിഷ്കരിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍. കൗണ്‍സില്‍ യോഗത്തില്‍ ഒപ്പിട്ട ശേഷം യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പുറത്തേക്ക് പോകുകയായിരുന്നു. കൗണ്‍സിലിലെ വന്ദേമാതരം ആലാപനത്തില്‍ പങ്കെടുത്തില്ല.
എന്നാല്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആദ്യചരണം പാടിയതിന് പിന്നാലെ സീറ്റുകളില്‍ ഇരിക്കുകയായിരുന്നു. അതേസമയം ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ വന്ദേമാതരം മുഴുവന്‍ ചൊല്ലി. ഇന്ന് ചേര്‍ന്ന സ്പെഷ്യല്‍ കൗണ്‍സിലിലാണ് സംഭവം.
പാലക്കാട് നഗരസഭയിലെ എല്ലാ കൗണ്‍സില്‍ യോഗങ്ങളിലും വന്ദേമാതരം ആദ്യ ഭാഗങ്ങള്‍ ചൊല്ലാറുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ ഓണം വാരാഘോത്തില്‍ ഇന്നലെ വാന്ദേമാതരം പൂര്‍ണമായും ആലപിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചതിനിടെയാണ് കൗണ്‍സിലര്‍മാരുടെ ബഹിഷ്കരണം.






