പാലാ: പാലാ നഗരസഭയില്‍ അടുപ്പിച്ച് നാലു ദിവസങ്ങളില്‍ കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ച് ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം. ഇന്നും നാളെയും 16, 17 തീയതികളിലുമായാണ് കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടുള്ളത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3.30 നാണ് കൗണ്‍സില്‍ യോഗം നടക്കുന്നത്.
പ്രതിപക്ഷം ചോദിച്ച മുഴുവന്‍ ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ ഒരുങ്ങിയാണ് ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടവും ഒപ്പമുള്ള കൗണ്‍സിലര്‍മാരും യോഗങ്ങള്‍ വിളിച്ചത്.
ഇന്ന് നടക്കുന്ന ആദ്യ കൗണ്‍സില്‍ യോഗത്തില്‍ ഫയല്‍ നഷ്ടപ്പെട്ടത് സംബന്ധിച്ചും മഴക്കാല പൂര്‍വ്വ ശുചീകരണ പരിപാടികളെ കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യുകയും ചെയര്‍പേഴ്സണ്‍ മറുപടി പറയുകയും ചെയ്യും.
പ്രതിപക്ഷം ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടിയുണ്ടാവുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു.






