പാലാ : പാലായുടെ വിവിധ ഭാഗങ്ങളിലായി ഉണ്ടായ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
കുമ്മണ്ണൂരിൽ വച്ച് നടന്നു പോകുന്നതിനിടെ സ്കൂട്ടർ ഇടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റ വഴിയാത്രക്കാരൻ കെഴുവംകുളം സ്വദേശി ശശികുമാർ (65 ), സ്കൂട്ടർ യാത്രികൻ കൈപ്പള്ളി സ്വദേശി ജിജോ ജോസഫ് (24 ) എന്നിവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്.
ഇന്നലെ ഉച്ചയ്ക്ക് കൊച്ചു കൊട്ടാരത്തിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് തോടനാൽ സ്വദേശികളായ രജനി(40), ആദിനാദ് (11)എന്നിവർക്ക് പരുക്കേറ്റു. ഇവരെയും മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.






